IndiaNEWS

രാജ്യത്ത് ഹൈന്ദവ ഭരണമാണ് വേണ്ടതെന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് നാണമില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്ത് ഹൈന്ദവ ഭരണമാണ് വേണ്ടതെന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് നാണമില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ച് ധാരണയില്ലാതെയാണോ ഒരു നേതാവ് പ്രസംഗിക്കേണ്ടതെന്നും താന്‍ ഹിന്ദുവാണെന്ന് ഒരു നേതാവ് പറയുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെട്ടു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കാരായിട്ടും കോണ്‍ഗ്രസ് പാഠം പഠിച്ചില്ല. ഇതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്ന് പറഞ്ഞത്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികള്‍ ആരും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്തവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാപ്പ് എഴുതിക്കൊടുത്ത സവര്‍ക്കര്‍ എങ്ങനെയാണ് വീര്‍ സവര്‍ക്കറാകുക. സവര്‍ക്കറുടെ യഥാര്‍ത്ഥ റോള്‍ വഞ്ചകന്റേതാണെന്നും വാരിയംകുന്നന്‍ ബ്രിട്ടീഷുകാരുടെ വെടിയുണ്ട നേര്‍ക്ക് നിന്ന് ഏറ്റുവാങ്ങിയ ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ പരിവാറിന്റെ വേട്ടയാണ് നടക്കുന്നത്. മുസ്ലിംങ്ങളും ക്രിസ്ത്യാനികളും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

”വര്‍ഗീയത ആര് കാണിച്ചാലും സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കും. മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയുടെ മേലങ്കി എടുത്ത് അണിയുകയാണ്. മതേതര വിശ്വാസികളെ ലിഗ് പുശ്ചിക്കുകയും പണ്ഡിതരെ ഇകഴ്ത്തി കാണിക്കുകയും ചെയ്യുകയാണ്. ഇത് ലീഗിനെ എവിടെ എത്തിക്കുമെന്ന് കാണണം. തീവ്ര വര്‍ഗീയതയുടെ കാര്യത്തില്‍ എസ്.ഡി.പി.ഐയോട് മല്‍സരിക്കുകയാണ് ലീഗ്. പഴയ കാലമല്ല ഇതെന്ന് ലീഗ് നേതൃത്വം മനസിലാക്കണം.” നുണ പ്രചരിപ്പിച്ചാല്‍ വേഗം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: