IndiaNEWS

യുഎഇയിലെ സന്ദര്‍ശക വിസാ കാലാവധി നീട്ടാന്‍ ഇനി വളരെയെളുപ്പം

യുഎഇയില്‍ സന്ദര്‍ക വിസയില്‍ എത്തുന്നവര്‍ക്ക് അതിന്‍റെ കാലാവധി നീട്ടാനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ വളരെ ലളിതമാക്കിയിരിക്കയാണ്. നേരിട്ടെത്താതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി തന്നെ കാലാവധി നീട്ടാമെന്നത് യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിഎ) യുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വിസിറ്റ് വിസ നീട്ടാന്‍ കഴിയും. വ്യക്തികള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകുന്ന സേവനം – ica.gov.ae – അല്ലെങ്കില്‍ Android, Apple ഉപകരണങ്ങളില്‍  ലഭ്യമായ ആപ്പ് വഴി ഈ സേവനം ഉപയോഗിക്കാം
ICA-യില്‍ ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് ആരംഭിക്കുക. ഇതിനായി ICA വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കാം. നിങ്ങളുടെ ഇമെയില്‍ ഐ.ഡി, പാസ്സ് വേര്‍ഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യാം.
വ്യക്തിഗത സേവനങ്ങള്‍’ എന്നതിന് കീഴില്‍, ‘വിസിറ്റ് വിസ എക്സ്റ്റന്റ് ’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

വിവരങ്ങള്‍ നല്‍കി കഴിഞ്ഞാല്‍, സര്‍വിസ് ചാര്‍ജ് അടയ്‌ക്കേണ്ടതുണ്ട്. ഇതിന്‍റെ തുക നിങ്ങളുടെ  വിസ, ആവശ്യമായ കാലാവധി എന്നിവയ്ക്ക് അനുസരിച്ച് മാറ്റം വരും.

  • ICA വെബ്‌സൈറ്റ് അനുസരിച്ച്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നീട്ടാന്‍ കഴിയുന്ന തരത്തിലുള്ള വിസകള്‍:

– ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ – 650 ദിര്‍ഹം.
– യു.എസ്, യു.കെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ റസിഡന്‍സി വിസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ – 250 ദിര്‍ഹം.അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ – 400 ദിര്‍ഹം.

Back to top button
error: