കിഴക്കമ്പലം കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികൾ സംഘം ചേർന്ന് പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായവരെ 14 ദിവസം റിമാൻഡ് ചെയ്‌തു. രണ്ട് കേസിലായി 164പേരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരെ തിങ്കളാഴ്ച കോലഞ്ചേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. പ്രതികളുടെ എണ്ണം കൂടുതലായതിനാൽ പ്രത്യേകമായാണ് കേസ് പരിഗണിച്ചത്. സംഘർഷം അറിഞ്ഞെത്തിയ കുന്നത്തുനാട് എസ്എച്ച്ഒ വി ടി ഷാജൻ അടക്കമുള്ള പൊലീസുകാരെ തടഞ്ഞുവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് 51 പേർക്കെതിരെയും പൊലീസ് ജീപ്പ് തീയിട്ടതടക്കമുള്ള കേസിൽ പിഡിപിപി നിയമപ്രകാരം 164 പേർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്.
Related Articles
ഇ.പിയുടെ ആത്മകഥ ചോര്‍ന്നത് ഡിസി ബുക്സില്‍ നിന്ന്; റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി
December 28, 2024
പെരിയയില്‍ സി.ബി.ഐ വരാതിരിക്കാന്‍ പതിനെട്ടടവും പയറ്റി; സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടിയിലധികം രൂപ
December 28, 2024
സുരേന്ദ്രന് വീണ്ടും അവസരം നല്കുന്നതില് എതിര്‍പ്പ് ശക്തം; ഓണ്‍ലൈന്‍ യോഗം ബഹിഷ്കരിച്ച് നേതാക്കള്‍; അതൃപ്തിയിലായ നേതാക്കള്‍ മൗനത്തില്‍
December 28, 2024
Check Also
Close