പമ്പയിൽ നിന്നും നിലയ്ക്കൽ ഭാഗത്തേക്ക് കുടി വെള്ളവുമായി പോയ ടാങ്കർ ലോറി പമ്പാ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം അറുപത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു.ഉടൻ തന്നെ ഫയർ ഫോഴ്സിൻ്റെ പമ്പാ സ്പെഷ്യൽ ഓഫീസർ എ.റ്റി ഹരിദാസിൻ്റെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി വടം ഉപയോഗിച്ച് കൊക്കയിൽ ഇറങ്ങുകയും വാഹനത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി രാജേഷിനെ പുറത്തെത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ഫയർ ഫോഴ്സ് ആംബുലൻസിൽ പിന്നീട് പമ്പാ ഗവൺമെൻ്റ് ആശുപത്രിയിലും തുടർന്ന് അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി.എതിരെ വന്ന കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുമ്പോളാണ് അപകടം ഉണ്ടായത്.
Related Articles
ക്ഷേത്ര ശ്രീകോവില്‍, പതിനെട്ടാം പടിയടക്കം ഓട്ടോയില്‍; രൂപമാറ്റം വരുത്തിയതിന് വമ്പന്‍ പിഴ നല്കി എംവിഡി
December 19, 2024
സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ മന്ത്രവാദം; വീഡിയോ പുറത്തായതോടെ അന്വേഷണം
December 19, 2024
പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്ന് ആരോപണം; ചോരയൊലിപ്പിച്ച് ബിജെപി എംപി
December 19, 2024
അടിപിടി തടയാനെത്തി, പൊലീസുകാരന് സോഡാ കുപ്പിക്കൊണ്ട് അടിയേറ്റു; 5 പേര് അറസ്റ്റില്‍
December 19, 2024
Check Also
Close