KeralaNEWS

സംസ്ഥാനത്ത് ഗുണ്ടാ സം​ഘ​ങ്ങ​ളെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ പോ​ലീ​സ് സ്ക്വാ​ഡ്

ഗു​ണ്ടാ സം​ഘ​ങ്ങ​ളെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ പോ​ലീ​സ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം ആ​ണ് സ്ക്വാ​ഡി​ന്‍റെ നോ​ഡ​ല്‍ ഓ​ഫി​സ​ർ. എ​ല്ലാ ജി​ല്ല​യി​ലും ര​ണ്ടു വീ​തം സ്ക്വാ​ഡു​ക​ളു​ണ്ടാ​കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം നി​രീ​ക്ഷി​ക്കും. ക്യാ​മ്പു​ക​ളി​ല്‍ സ്ഥി​രം നി​രീ​ക്ഷ​ണ​ത്തി​ന് സം​വി​ധാ​നം ഒ​രു​ക്കും. മ​ദ്യ​പാ​ന​വും മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗ​വും കു​റ​യ്ക്കാ​ൻ ബോ​ധ​വ​ത്ക്ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.

ഓ​രോ എ​സ്എ​ച്ച്ഒ​മാ​രും ഡി​വൈ​എ​സ്പി​മാ​രും അ​വ​രു​ടെ കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ത്തെ ക്യാ​മ്പു​ക​ളി​ൽ പ്ര​ത്യ​കം നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്. കി​റ്റെ​ക്‌​സി​ല്‍ അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പോ​ലീ​സ് ജീ​പ്പ് ക​ത്തി​ക്കു​ക​യും പോ​ലീ​സു​കാ​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് നീ​ക്കം.

Back to top button
error: