മോൻസൺ മാവുങ്കൽകേസ്, നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി 4 മണിക്കൂർ ചോദ്യം ചെയ്തു; മോൻസൺ തെറ്റായ രീതിയിൽ പെരുമാറിയിട്ടില്ലെന്നു നടി
“മോൻസൺ മാവുങ്കലുമായി കലാകാരിയെന്ന നിലയിലുള്ള ബന്ധം മാത്രം. അയാൾ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. മോൺസണുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടില്ല…”
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിലുള്ള മോന്‍സൺ മാവുങ്കലുമായി അടുത്ത ബന്ധമുള്ള ചലച്ചിത്രനടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാലു മണിക്കൂർ ചോദ്യം ചെയ്തു. മൊഴി എടുത്ത ശേഷം നടിയെ വിട്ടയച്ചു. മോൻസണുമായുള്ള ബന്ധത്തെയും സാമ്പത്തികഇടപാടുകളെയും കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും നടിയോടു ചോദിച്ചത്.
മോൻസണുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടില്ലെന്നാണു നടിയുടെ നിലപാട്. മോൺസൺ തട്ടിപ്പുകാരനാണ് എന്ന കാര്യം അറിയില്ലായിരുന്നു എന്നും നടി വ്യക്തമാക്കി. മോൻസണുമായുള്ള ബന്ധം കലാകാരിയെന്ന നിലയിൽ മാത്രമാണ്. കോർഡിനേറ്റർ വഴിയും പിന്നീട് മോൻസൺന്റെ സ്റ്റാഫ് വഴിയും വിവിധ പരിപാടികൾ നടത്തി എന്ന് ചോദ്യം ചെയ്യലിനു ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോടു പറഞ്ഞു.
“മോൻസൺന്റെ ഭാഗത്തുനിന്നു തെറ്റായ പെരുമാറ്റമുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ സംശയങ്ങൾ തോന്നിയിരുന്നില്ല. മാധ്യമവാർത്തകളിലൂടെയാണ് മോൻസൺന്റെ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞത്..”
ശ്രുതി ലക്ഷ്മി അറിയിച്ചു.