KeralaLead NewsNEWS

കിഴക്കമ്പലത്തെ സംഘര്‍ഷം ; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി

തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം നിലനില്‍ക്കെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍ കാന്ത്. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പൊലീസ് ഇടപെടുകള്‍ സജീവമാക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്.

അതേസമയം, ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ നിര്‍ദ്ദേശം നല്‍കി. ഡിവൈഎസ്പിമാരും എസ്.എച്ച്.ഒ മാരും ക്യാമ്പുകള്‍ സ്ഥിരമായി സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കണം. ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്നും എഡിജിപി വിജയ് സാക്കറെ സര്‍ക്കുലറില്‍ പറയുന്നു.

അതിനിടെ, ആക്രണത്തില്‍ പരിക്കേറ്റ പൊലീസുദ്യോഗസ്ഥരുടെ ചികിത്സ ചെലവ് ഏറ്റെടുക്കുന്നതായി ഡിജിപി അറിയിച്ചു. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം നല്‍കാനും തീരുമാനമായിട്ടുണ്ട്.

Back to top button
error: