IndiaNEWS

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയുടെ മൂക്ക് ചെത്തി ഭർത്താവ്

ദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൂക്ക് ചെത്തിയെടുത്തയാള്‍ അറസ്റ്റില്‍.മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സംഭവത്തില്‍ ലവ്കുഷ് പട്ടേല്‍ എന്ന 40കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 35കാരിയായ ഭാര്യ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തത്.
 ശനിയാഴ്ച രാവിലെ മദ്യം വാങ്ങാന്‍ വേണ്ടി ഇവരോട് പട്ടേല്‍ 400 രൂപ ചോദിച്ചു. എന്നാല്‍ സോനു പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

Back to top button
error: