NEWS

ശിശുദിനം ഡിസംബർ 26ലേക്ക് മാറ്റണം, ബി.ജെ.പി എംപി പർവേഷ് വർമ പ്രധാനമന്ത്രിക്ക് കത്തെഴുതും

ശിശുദിനം മാറ്റണമെന്ന് ബി.ജെ.പി എംപിയായ പർവേഷ് വർമ. സിഖ് മതാചാര്യൻ ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കൾ രക്തസാക്ഷികളായ ഡിസംബർ 26ലേക്ക് ശിശുദിനം മാറ്റണം. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാനൊരുങ്ങുകയാണ് പർവേഷ് വർമ

ന്യൂഡല്‍ഹി: ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി എംപിയായ പർവേഷ് വർമ. സിഖ് മതാചാര്യനായ ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കൾ രക്തസാക്ഷികളായ ഡിസംബർ 26ലേക്ക് ശിശുദിനം മാറ്റണമെന്നാണ് ആവശ്യം.
പശ്ചിമ ദില്ലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായ പർവേഷ് സാഹിബ് സിംഗ് വർമ്മയാണ് വിചിത്രമായ ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.

Signature-ad

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് രാജ്യത്ത് ശിശുദിനമായി ആചരിച്ചുവരുന്നത്.

“ചെറിയ പ്രായത്തിൽ തന്നെ മതസംരക്ഷണത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കളാണ് ശിശുദിനത്തിന്റെ യഥാർത്ഥ അവകാശികൾ. സാഹിബ്‌സാദ സൊറാവർ സിങ്, സാഹിബ്‌സാദ ഫതെഹ് സിങ് എന്നിവർക്ക് അവരുടെ രക്തസാക്ഷിദിനത്തിൽ ആദരം രേഖപ്പെടുത്തുന്നു”
പർവേഷ് വർമ ട്വീറ്റ് ചെയ്തു.
വിഷയം താൻ ഇതിനുമുൻപും ഉന്നയിച്ചതാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും പർവേഷ് വർമ പറഞ്ഞു..

Back to top button
error: