NEWS

വഴിയാത്രക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ശാസ്താംകോട്ട മനക്കര മഠത്തിൽ വടക്കതിൽ ജയനെ കാർ ഇടിപ്പിച്ചത്. അമിത വേ​ഗതയിൽ വന്ന കാർ റോഡരികിൽ കൂടി നടന്നു പോവുകയായിരുന്ന ജയനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോയി

കൊല്ലപ്പെട്ട ജയൻ

Signature-ad

കൊല്ലം: വഴിയാത്രക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ തരുവാൻ വിള വീട്ടിൽ രാജേഷ് സി.ആർ (31)ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ ശാസ്താംകോട്ട ഐസിഐസിഐ ബാങ്കിന് സമീപം വച്ചാണ് സംഭവം. ഭരണിക്കാവിൽ നിന്നും അമിത വേ​ഗതയിൽ ഓടിച്ചു വന്ന കാർ റോഡരികിൽ കൂടി നടന്നു പോവുകയായിരുന്ന ശാസ്താംകോട്ട മനക്കര മഠത്തിൽ വടക്കതിൽ ജയനെ (43 ) ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. നാട്ടുകാര്‍ ജയനെ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശാസ്താംകോട്ട പോലീസ് നടത്തിയ അന്വേഷണത്തിൽ കാർ ഓടിച്ചിരുന്ന രാജേഷിനെപ്പറ്റി ഇന്നലെ വിവരം ലഭിച്ചു.
അങ്ങനെയാണ് അറസ്റ്റിലേയ്ക്കെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: