KeralaNEWS

ശബരിമലയിൽ 3.5 ലിറ്റർ വിദേശമദ്യവും 16 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ബരിമലയില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് പിടികൂടിയത്  3.5 ലിറ്റര്‍ വിദേശമദ്യവും 16 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളും. സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നീ താത്കാലിക എക്‌സൈസ് റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്  വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇവ കണ്ടെടുത്തതെന്ന് പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ പി.കെ. ജയരാജ് അറിയിച്ചു.
സ്റ്റാളുകളിലും ജീവനക്കാര്‍ക്കും വാഹന ഡ്രൈവര്‍മാര്‍ക്കും സ്ഥിരമായി മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിവന്ന കൊല്ലം സ്വദേശി ഗോപാലകൃഷ്ണനാണ് ഇതേതുടർന്ന് അറസ്റ്റിലായത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും കര്‍ശന പരിശോധനയുണ്ടാകുമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: