NEWS

ഭാരതപ്പുഴ ഒരു ജീവൻ കൂടി കവർന്നെടുത്തു, ഒഴുക്കിൽപ്പെട്ട് മരിച്ചത് 10 വയസുകാരനായ വിദ്യാർത്ഥി

കുറ്റിപ്പുറം: ഇരിമ്പിളിയം മങ്കേരിയിൽ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കുറ്റിപ്പുറം കൂരട സ്വദേശി അയ്യങ്കോട്ടിൽ സുന്ദരൻ മകൻ അമൽ കൃഷ്ണ(10) യാണ് മരിച്ചത്. തവനൂർ കെ.എം.ജി.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്.
ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചത്.
സഹോദരി ആര്യനന്ദ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: