
തിരുവനന്തപുരം: വഴിത്തര്‍ക്കത്തിനിടെ അയല്‍വാസിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. നെടുമങ്ങാട് താന്നിമൂട്ടിൽ സജിയാണ് തലയ്ക്കു ക്ഷതമേറ്റ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.അയൽവാസിയായ ബാബുവാണ് സജിയെ കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.






