മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു.പാലക്കാട് ജില്ലയിലെ എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇയാൾ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തത്.
ഇയാൾ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അതിനു പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നൽകുകയായിരുന്നു. പ്രസ്തുത പരാതിയിൽ വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് ജയപ്രകാശിനെതിരെ കേസെടുത്തത്.