കേരളാ ലോട്ടറി അടിച്ച് കിട്ടിയ പണം കൊണ്ട് പണിത ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്
തമിഴ്നാട്ടിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും അപൂർവ്വമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കന്യാകുമാരി യിൽ സ്ഥിതി ചെയ്യുന്ന സ്താനുമലയൻ ക്ഷേത്രമാണ് ഇത്. താനുമലയൻ ക്ഷേത്രം എന്നും ഇതറിയപ്പടുന്നുണ്ട്.പക്ഷേ, മലയാളികൾ കൂടുതലും അറിയുക ശുചീന്ദ്രപുരം ക്ഷേത്രം എന്ന പേരാണ്.
ത്രിമൂർത്തികള്‍ക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. സ്ഥാനുമലയ എന്നാൽ തന്നെ ത്രിമൂർത്തികൾ എന്നാണ് അർത്ഥം. സ്ഥാനു എന്നാല്‍ ശിവനും മാല്‍ എന്നാല്‍ വിഷ്ണുവും അയന്‍ എന്നാല്‍ ബ്രഹ്മാവും.
ഉദാത്തമായ ശില്പങ്ങളാലും കൊത്തുപണികളാലും അലങ്കരിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണിത്. പ്രവേശന ഗോപുരമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.25 അടി ഉയരമുള്ള പ്രവേശന കവാടത്തിലെ വാതിലും കണ്ടിരിക്കേണ്ടതു തന്നെയാണ്.ഗണേശന്റെ സ്ത്രീരൂപമെന്നു കരുതപ്പെടുന്ന വിനായകിയെ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രമാണ് സ്ഥാനുമലയൻ ക്ഷേത്രം. ഇന്ത്യയിൽ മറ്റൊരിടത്തും ഈ പ്രതിഷ്ഠ കാണുവാനാവില്ല.
മാര്‍കഴി, ചിത്തിര എന്നീ പേരുകളിലുള്ള രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തില്‍ പ്രധാനമായും ഉള്ളത്. ഡിസംബര്‍ അല്ലെങ്കില്‍ ജനുവരി മാസത്തിലാണ് ഒന്‍പത് ദിവസത്തെ മാര്‍കഴി ഉത്സവം നടക്കുക.ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.
കേരളാ ലോട്ടറി അടിച്ച് കിട്ടിയ പണം കൊണ്ട് പണിത ക്ഷേത്രം എന്ന പ്രത്യേകതയും സ്ഥാനുമലയൻ ക്ഷേത്രത്തിനുണ്ട്. 1874ല്‍ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു പണം കണ്ടെത്താനായിട്ടാണ് അന്നത്തെ തിരുവിതാകൂറില്‍ ആദ്യ ലോട്ടറി നറുക്കെടുപ്പ് നടത്തിയത്.
ക്ഷേത്രത്തിന്റെ ഗോപുര നിർമ്മാണത്തിനായി 40000 രൂപ സമാഹരിക്കുക എന്ന ലക്ഷ്യമായിരുന്നു.
പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറിൽ വിറ്റത്.അങ്ങനെ പതിനായിരം സമ്മാനവും നൽകിക്കഴിഞ്ഞപ്പോൾ 40000 രൂപ ക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ചു.
ക്ഷേത്രത്തിന്റെ ഗോപുര നിർമ്മാണത്തിനായി 40000 രൂപ സമാഹരിക്കുക എന്ന ലക്ഷ്യമായിരുന്നു.
പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറിൽ വിറ്റത്.അങ്ങനെ പതിനായിരം സമ്മാനവും നൽകിക്കഴിഞ്ഞപ്പോൾ 40000 രൂപ ക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ചു.
തമിഴ്‌നാട്ടിലെ കന്യാകുമാരിക്കും നാഗര്‍കോവിലിനും ഇടയിലായാണ് ശുചീന്ദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയില്‍ നിന്നും 14 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്ന് 7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.