സിപിഐ എം മുൻ ജനറൽ സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായ ഹർകിഷൻ സിങ്ങ് സുജിത്തിന്റെ പേര് പുതുതായി നിർമ്മിച്ച റോഡിന് നൽകി പഞ്ചാബ് സർക്കാർ.വെറും ഹർകിഷൻ സിങ്ങ് സുർജിത്ത് അല്ല, സഖാവ് ഹർകിഷൻ സിങ്ങ് സുർജിത്ത് എന്ന പേരു തന്നെയാണ് റോഡിന് നാമകരണം ചെയ്തിരിക്കുന്നത്.
പഞ്ചാബിലെ ജലന്ധറിലാണ് സഖാവിന്റെ പേരിൽ റോഡ് നിർമ്മിച്ചിരിക്കുന്നത്. 25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബാറ പിന്ദ് ഗ്രാമത്തിൽ നിന്ന് ജന്ത്യാല നഗരത്തിലേക്കുള്ളതാണ്.