ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ നാല് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വഡോദര ജില്ലയിലാണ് സംഭവം.
വഡോദര നഗരത്തിലെ മകർപുര ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാന്റൺ ലബോറട്ടറിയിലാണ് സ്ഫോടനം ഉണ്ടായത്.