ഉപ്പിന്റെ കുറവ് നമ്മളിൽ പല രോഗങ്ങളും ഉണ്ടാക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കൈകാലുകൾക്ക് ഉണ്ടാകുന്ന കോച്ചിൽ. ഇത് അകറ്റുവാൻ അര ഗ്ലാസ് വെള്ളത്തിൽ അഞ്ചു ഗ്രാം ഉപ്പ് കലക്കി കുടിച്ചാൽ ലഭിക്കും.
ഇനി അമിതമായി ഉപ്പ് കഴിച്ചാലോ? മഞ്ഞപ്പിത്തം മഹോദരം എന്നീ രോഗാവസ്ഥകൾക്ക് കാരണമായിത്തീരുന്നു. ഓരോരുത്തർക്കും അവരുടെ ശരീരത്തിന് വേണ്ട ഉപ്പിന്റ അളവ് വ്യത്യസ്തമായിരിക്കും. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റുവാൻ ഒരു നുള്ള് ശുദ്ധമായ ഉപ്പ് വായിലിട്ട് അലിയിച്ച് കുറേശ്ശെ ഇറക്കിയാൽ മതി. ചൂടുവെള്ളത്തിൽ ഉപ്പു കലക്കി ചൂടോടെ കവിൾകൊണ്ടാൽ പല്ലുവേദനയിൽ നിന്ന് മോചനം ലഭിക്കും.
നടു വേദന അകറ്റുവാൻ മുരിങ്ങയിലയും ഉപ്പും ചേർത്തരച്ച് പിഴിഞ്ഞെടുത്ത നീര് പുരട്ടിയാൽ മതി. പൊള്ളലേറ്റ ഭാഗത്ത് ഉപ്പുവെള്ളം കൊണ്ട് ധാര കോരുന്നത് നല്ലതാണ്. ഇതുപോലെ മുടി കൊഴിച്ചിൽ അകറ്റുവാൻ കറിയുപ്പ് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി തലയിൽ പുരട്ടിയാൽ മതി. രുചിയില്ലായ്മ അകറ്റുവാൻ കുറച്ചു ഉപ്പു പൊടി തേനിൽ ചാലിച്ച് കഴിക്കുക. പച്ചക്കറികൾ ഭക്ഷണത്തിനായി പാകപ്പെടുത്തുന്നതിനുമുൻപ് ഉപ്പു വെള്ളത്തിൽ ഇട്ടാൽ വിഷാംശങ്ങൾ അകറ്റാം. ഏതെങ്കിലും വിഷവസ്തുക്കൾ വയറ്റിൽ ചെന്നാൽ ഛർദ്ദിക്കാൻ ഉപ്പുവെള്ളം ധാരാളമായി കുടിച്ചാൽ മതി. ഉപ്പുവെള്ളത്തിൽ കുളിച്ചാൽ ത്വക്ക് രോഗങ്ങൾ ഇല്ലാതാകും.
ഇനി ഉപ്പ് ധാരാളമായി കഴിച്ചാലോ.. എല്ലുകൾക്ക് ബലക്ഷയം വൃക്ക രോഗങ്ങൾ എന്നിവ പിടിപെടും.ഉപ്പ് അധികം കഴിക്കുന്നവർക്ക് ശരീരഭാരവും വർദ്ധിക്കും.ഒപ്പം കരൾ രോഗങ്ങളും വന്നുപ്പെടും. ഉപ്പിന്റെ ഉപയോഗം വർധിക്കുന്നത് രക്തധമനികളെ കട്ടിയുള്ളതാക്കുന്നു. ഇതുമൂലം ശ്വാസകോശസംബന്ധമായ രോഗങ്ങളും ഉണ്ടാകുന്നു. അനവധി രോഗങ്ങൾക്ക് കാരണമായിത്തീരുന്ന ഉപ്പിന്റെ അളവ് ക്രമേണ കുറയ്ക്കാൻ ശ്രദ്ധിക്കണം.