MovieNEWS

‘കോളാമ്പി’യിലെ മനോഹര ഗാനം ഏറ്റെടുത്തു പ്രേക്ഷകർ…

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി നിർമാല്യം സിനിമാസിന്റെ ബാനറിൽ രൂപേഷ് ഓമന നിർമ്മിച്ച് ടി.കെ രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോളാമ്പി’. ചിത്രത്തിലെ മനോഹരമായ ഗാനം മനോരമ മ്യൂസിക്‌ ലൂടെ പുറത്തിറങ്ങി. ‘ആരോടും പറയുക വയ്യ…’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ഗായികയായ മധുശ്രീ നാരായണന് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡിന് അർഹയാക്കിയിട്ടുമുണ്ട്. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് രമേശ്‌ നാരായൺ നും വരികൾ എഴുതിയിരിക്കുന്നത് പ്രഭ വർമ്മയുമാണ്. റിലീസിന് മുൻപേ ചിത്രത്തിന് ഒരു ദേശീയ പുരസ്ക്കാരവും ഒരു സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു എന്ന സവിശേഷത കൂടി ‘കോളാമ്പി’ എന്ന ഈ ചിത്രത്തിനുണ്ട്.

ഡിസംബർ 24ന് എം ടാക്കീ ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തുന്ന ‘കോളാമ്പി’യിൽ നിത്യ മേനോനും രഞ്ജി പണിക്കരുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, രോഹിണി, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോൻ, ജി സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്,സിജോയി വർഗ്ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നു. രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുക്കിയിരിക്കുന്നത്. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമക്ക് ശേഷമാണ് ടി.കെ രാജീവ് കുമാറിന്‍റെ സിനിമയിൽ വീണ്ടും നിത്യ മേനോൻ അഭിനയിക്കുന്നത്.കൂടാതെ രാജീവ് കുമാറിൻ്റെ 25 മത് സിനിമയുമാണ് “കോളാമ്പി”. ചിത്രത്തിൽ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

സംവിധായകനോടൊപ്പം ഡോ.കെ.എം വേണുഗോപാലും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി വര്‍മന്‍ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും നിര്‍വ്വഹിക്കുന്നു. എൻ.എം ബാദുഷ പ്രൊഡക്ഷൻ കൺട്രോളറാവുന്ന ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.
എഡിറ്റർ: അജയ് കുയിലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗൻ,പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Back to top button
error: