ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കുന്നു.ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ മികച്ചൊരു പ്രതിവിധിയാണ്.
മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താനും മാതളത്തിന് പ്രത്യേക കഴിവുണ്ട്.വ്യക്കരോഗികൾ ദിവസവും മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാൻ മാതളം മികച്ചതാണ്.
മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്റ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാഹയിക്കും. അതിനാല്‍ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.ആന്റിഓക്സിഡന്റുകൾക് ക് പുറമേ, നാരുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് മാതളനാരങ്ങ. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മാതളം സഹായിക്കുന്നു.
മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. ഇത് ഹൃദ്രോഗം ഉണ്ടാകുന്നത് തടയുന്നു.