KeralaNEWS

സിസ്റ്റർ അഭയ കൊലക്കേസിന്റെ വിധി വന്നിട്ട് ഇന്നേക്ക് ഒരു വർഷം

കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു.19 വയസ്സുള്ള അഭയയുടെ  ജഡം 1992 മാർച്ച് 27-നാണ് കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പിയുയസ് ടെൻത് കോൺ‌വെന്റിന്റെ കിണറിൽ കണ്ടെത്തുന്നത്.ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ വിധി വന്നിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു.

 

2020 ഡിസംബർ 23നാണ് ഈ കേസിലെ കോടതി വിധി വന്നത്. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.കൊലപാതകം നടന്ന് 28 വര്‍ഷങ്ങൾക്ക് ശേഷമായിരുന്നു ഇത്. തിരുവനന്തപുരം സിബിഐ കോടതിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

 

28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ കൊലക്കേസിന്റെ നീതി നടപ്പാകുമ്പോള്‍ കേസില്‍ നിര്‍ണായക മൊഴി നല്‍കിയത് അടയ്ക്ക രാജു എന്ന മോഷ്ടാവായിരുന്നു.രാജു മോഷണത്തിന് കയറുമ്പോള്‍ കോണ്‍വെന്റിന്റെ ഗോവണയില്‍ രണ്ട് പുരുഷന്‍മാരെ കണ്ടുവെന്നും അതില്‍ ഒന്ന് ഇപ്പോള്‍ കുറ്റക്കാരനായി കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍ ആയിരുന്നു എന്നുമാണ് അദ്ദേഹം  മൊഴി നല്‍കിയത്.

ഒരു കളളന്റെ മൊഴിയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല എന്ന് കേസില്‍ പ്രതിഭാഗം വാദിച്ചപ്പോള്‍ ,’കള്ളനാണെങ്കിലും താന്‍ പറയുന്നത് സത്യമാണെന്നായിരുന്നു’ രാജു അന്ന്കോടതിയില്‍ വിളിച്ചു പറഞ്ഞത്.കേസിന്റെ വിധി വന്ന ദിവസത്തെ താരവും രാജുവായിരുന്നു.

Back to top button
error: