KeralaLead NewsNEWS

കോട്ടയത്ത് യുവാവ് കൈത്തോട്ടില്‍ മരിച്ചനിലയില്‍

കോട്ടയം: കൈത്തോട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടില്‍ മൃതദേഹം കണ്ടെത്തിയത്.

അരയറ്റം വെള്ളമുള്ള തോട്ടില്‍ തല മാത്രം പുറത്തുകാണുന്നനിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ നാട്ടകം ഗസ്റ്റ്ഹൗസ് റോഡിലെ കടകള്‍ക്ക് പിന്നിലാണ് തോട്. കടകളില്‍ ജോലിചെയ്യുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് സമീപത്തെ പഴക്കടയില്‍ ജോലിചെയ്തിരുന്ന യുവാവാണെന്നാണ് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: