ശല്യം സഹിക്കവയ്യാതെ കെണി വച്ച് പിടിച്ചിട്ടും ഒരു എലിയെ കൊല്ലാൻ പോലും കഴിയാതെ ഉള്ളു പിടയുന്നവരാണ് നാം മലയാളികളിൽ ഭൂരിപക്ഷവും.എന്നിട്ടും എങ്ങനെ കഴിയുന്നു ഇങ്ങനെ നിരന്തരം കൊലകൾ നടത്താൻ !
എതിർ രാഷ്ട്രീയമാണ് , അന്യ മത വിശ്വാസിയാണ് എന്ന ഒറ്റക്കാരണത്താൽ സഹ ജീവികളായ പച്ച ജീവനുകളെ ഇങ്ങനെ അരിഞ്ഞു വീഴ്ത്തുവാൻ !!
ഒരാൾ കൊല്ലപ്പെടുമ്പോൾ നികത്താനാവാത്ത നഷ്ടമുണ്ടാവുന്നത് അയാൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിനൊ മതത്തിനൊ അല്ല ആ വ്യക്തിയുടെ കുടുംബത്തിനു മാത്രമാണ്.എന്തെന്നാൽ രാഷ്ട്രീയത്തിലൊ മതത്തിലൊ ആ വ്യക്തി ഉണ്ടാക്കിയ വിടവ് മറ്റൊരാളാൽ നികത്തപ്പെടും.അനാഥമാകുന്നത് എന്നും ആ കുടുംബം മാത്രമായിരിക്കും.തിരിച്ചറിവുകൾ ചിലപ്പോഴെങ്കിലും നല്ലതാണ്, ചിലർക്കെങ്കിലും!
രണ്ടാഴ്ച മുമ്പ് തിരുവല്ലയിൽ, ഇന്നലെ ഏതാനും മണിക്കൂറുകളുടെ വിത്യാസത്തിൽ ആലപ്പുഴയിൽ രണ്ടു കൊലപാതകങ്ങൾ.. കേഴുക രാഷ്ട്രീയ കേരളമെ എന്നല്ലാതെ എന്തു പറയാൻ !!