ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്‌ടര്‍.ഇന്നും നാളെയും (ഡിസംബര്‍ 19, 20) ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്നതിനെ തുടർന്നാണ് ഇത് ശനിയഴ്‌ച രാത്രി എസ്‌ഡിപിഐ നേതാവും ഞായറാഴ്‌ച പുലര്‍ച്ചെ ബിജെപി നേതാവും ഇവിടെ കൊല്ലപ്പെട്ടിരുന്നു.