NEWS

വേമ്പനാട്ട് കായൽ കീഴടക്കാൻ 7 വയസുകാരി ജുവൽ മറിയം ബേസിൽ വരുന്നു

ചേർത്തല തവണക്കടവിൽ നിന്ന് വൈക്കം കോലോത്തുങ്കടവ് മാർക്കറ്റ് വരെ ഉള്ള 4 കിലോമീറ്റർ ദൂരം ജുവൽ നീന്തിക്കടക്കുന്നത് 2022 ജനുവരി 8 ശനിയാഴ്ചയാണ്. ഗിന്നസ് ബുക്ക്‌ ഓഫ് റെക്കോർഡ്സ് ചരിത്രത്തിൽ ഇത്ര പ്രായം കുറഞ്ഞ പെൺകുട്ടി നാലു കിലോമീറ്റർ ദൂരം ആഴമേറിയ കായലിൽ നീന്തിയ ചരിത്രമില്ല

കോട്ടയം: കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായൽ നീന്തിക്കടക്കുവാൻ കോതമംഗലംകാരി ജുവൽ മറിയം ബേസിൽ വരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോലോത്തുങ്കടവ് മാർക്കറ്റ് വരെ ഉള്ള 4 കിലോമീറ്റർ ദൂരമാണ് ജുവൽ മറിയം എന്ന ഏഴു വയസുകാരി നീന്തിക്കടക്കുക. 2022 ജനുവരി 8ാം തിയതി ശനിയാഴ്ചയാണ് നാടിന് അഭിമാനം പകരുന്ന ഈ സംഭവം.
ഗിന്നസ് റെക്കോർഡ് നേടുവാൻ വേണ്ടിയാണ് ജുവൽ മറിയം ബേസിൽ ഇത്ര ദൂരംനീന്തി കടക്കുവാൻ തയ്യാറെടുക്കുന്നത്.
ഗിന്നസ് ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ പോലും ഇത്ര പ്രായം കുറഞ്ഞ പെൺകുട്ടി നാലു കിലോമീറ്റർ ദൂരം ആഴമേറിയ കായലിൽ നീന്തിയ ചരിത്രമില്ല. വേമ്പനാട്ടുകായലിൽ ചരിത്രം സൃഷ്ടിക്കുവാനായി തയ്യാറെടുക്കുന്ന ജുവൽ മറിയം കോതമംഗലം കറുകിടം കൊടക്കപ്പറമ്പിൽ ബേസിൽ കെ. വർഗീസ്- അഞ്ജലി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. കറുകിടം വിദ്യാ വികാസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈ കൊച്ചു മിടുക്കി. പ്രഗത്ഭ നീന്തൽ പരിശീലകനായ ബീജു തങ്കപ്പനാണ് ജൂവലിന്റെ പരിശീലകൻ.

Back to top button
error: