ക്രിസ്തുമസ് കാലത്ത് കൊൽക്കത്ത നഗരത്തിലെ രാത്രികൾക്ക് ഒരു പ്രത്യേക ശോഭയാണ്.കൊറോണ കാരണം കഴിഞ്ഞ രണ്ടു വർഷമായി ആഘോഷങ്ങളുടെ ചൂട് കുറഞ്ഞതാവാം ഇത്തവണ അത് കൂടുതൽ പൂത്തു വിടരാൻ കാരണം.
ക്രിസ്തുമസിന് ഒരാഴ്ച മുൻപെ കൊല്‍ക്കത്തയിലെ സെന്റ് പോള്‍ കത്തീഡ്രലിലും പരിസരങ്ങളിലും നിരവധി ആളുകള്‍ ആഘോഷങ്ങള്‍ക്കായി കൂടിച്ചേരാറുണ്ടായിരുന്നത് കഴിഞ്ഞ രണ്ടു വർഷവും കര്‍ശനമായി തടഞ്ഞിരുന്നു.പള്ളിയ്ക്കു മുൻപിൽ നിയന്ത്രണങ്ങളെക്കുറിച്ചുളള പോലീസിന്റെ ബാനറുകളും സ്ഥാപിച്ചിരുന്നു.എന്നാൽ ഇത്തവണ അതെല്ലാം പഴങ്കഥ ആയിരിക്കയാണ്.ഡിസംബർ 24 ന് രാത്രിയിലാണ് ഇവിടുത്തെ കരോൾ സർവീസ്.
ഇന്ത്യയിൽ കേരളവും ഗോവയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്രിസ്തുമസ് ആഘോഷം നടക്കുന്നത് കൊൽക്കത്തയിലാണ്.