
ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന്റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ശ്രീ ഹരിഹരസുതൻ എന്ന വീഡിയോഗാനം ഭക്തജനങ്ങൾ മനസിലേറ്റി കഴിഞ്ഞു.
“പന്തളത്തച്ഛൻ്റെ കണ്ണീരു കണ്ടു നീ പണ്ടു പണ്ടുണ്ണിയായി വന്ന സ്വാമി “..എന്ന അതി മനോഹരമായ ഗാനം ശ്രീ ഹരി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജി പുളിമൂട്ടിലാണ് നിർമ്മിച്ചിരിക്കുന്നത്. അയ്യപ്പഭക്തി ഒരു ഭക്തന്റെ ജീവിതത്തിൽ എത്രമാത്രം ശക്തിയും അനുഗ്രഹവുമാവുന്നു എന്ന് പ്രതിപാദിക്കുന്ന ഈ ആൽബത്തിന്റെ വരികൾ വയലാർ ശരത്ചന്ദ്രവർമ്മയുടെതാണ്.
നന്ദൻ കാക്കൂരിന്റെ സംഗീതവും അമേഷിന്റെ ദൃശ്യാവിഷ്ക്കാരവും ആൽബത്തെ മികവുറ്റതാക്കുന്നു. ക്യാമറ സജേഷും എഡിറ്റിംഗ് സച്ചിനും ക്രിയേറ്റീവ് ഹെഡ് സുനിൽ എസ്.പുരവും, മെയ്ക്കപ്പ് റെജിസഞ്ജീവും നിർവ്വഹിച്ചിരിക്കുന്നു. പ്രശസ്തസിനിമാ താരം മൻ രാജ് മുഖ്യവേഷത്തിലെത്തുന്ന ആൽബത്തിൽ ബിജി, ശ്രീഹരി, മാധവ്, അദ്വൈത്, ശ്രീബാല എന്നിവരും അഭീനയിക്കുന്നു.






