തിരുവനന്തപുരം: കടയ്ക്കാവൂരില്‍ വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു (27) ആണ് മരിച്ചത്. വര്‍ക്കല പണയില്‍കടവ് പാലത്തിനടുത്താണു അപകടം. പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെയാണ് വള്ളം അപകടത്തില്‍പ്പെട്ടത്.
വെള്ളത്തില്‍ വീണ ബാലുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സിഐയും മൂന്നു പൊലീസുകാരും നീന്തി രക്ഷപ്പെട്ടിരുന്നു. വര്‍ക്കല ശിവഗിരി ഡ്യൂട്ടിക്കായി എസ്എപി ബറ്റാലിയനില്‍നിന്നു നിയോഗിച്ചിരുന്ന പൊലീസുകാരനാണ് ബാലു.