മാനന്തവാടി: കടുവയെ കണ്ട പുതിയിടത്തു നടന്ന സംഘർഷത്തിൽ നഗരസഭാ കൗൺസിലർ വിപിൻ വേണുഗോപാലിനെതിരെ കേസെടുത്തു. വനം ഉദ്യോഗസ്ഥരുമായി സ്ഥലത്തു തർക്കം നടന്നതിനെ തുടര്‍ന്ന് വൈൽഡ് ലൈഫ് വാർഡന്റെ പരാതി പ്രകാരമാണു കേസെടുത്തത്.
ഈ സംഘർഷത്തിനു ശേഷമാണു വനം ഉദ്യോഗസ്ഥൻ കത്തി ഊരാൻ ശ്രമിച്ചത്. കടുവയിറങ്ങിയ വയനാട് കുറുക്കന്മൂലയിലും അയൽ പ്രദേശങ്ങളിലും വനം വകുപ്പിന്റെ നടപടികൾ കാര്യക്ഷമമല്ലെന്ന പരാതിയുന്നയിച്ച നാട്ടുകാർക്കെതിരെയാണ് വനംവകുപ്പുദ്യോഗസ്ഥന്റെ കത്തി ഭീഷണി. കടുവയെ പിടികൂടേണ്ട ചുമതലയുള്ള റാപ്പിഡ് റെസ്പോൺസ് ടീമിലെ അംഗമാണ് നാട്ടുകാർക്കു നേരെ കത്തിയൂരാൻ ശ്രമിച്ചത്. ജനക്കൂട്ടത്തിനു നേരെ കുതിക്കുന്നതിനിടെ അരയിൽ നിന്നു കത്തിയെടുക്കാനുള്ള ശ്രമം സഹഉദ്യോഗസ്ഥർ ഇടപെട്ടു തടയുകയായിരുന്നു.