KeralaNEWS

ജോൺ ബ്രിട്ടാസിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്തില്ല ;മാധ്യമങ്ങൾക്ക് രാജ്യസഭാ ചെയർപേഴ്‌സൺ എം വെങ്കയ്യ നായിഡുവിന്റെ ഉപദേശം

 

സിപിഐഎം രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിനെ പ്രശംസിച്ച് രാജ്യസഭാ ചെയർപേഴ്‌സൺ വെങ്കയ്യ നായിഡു. ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തെയാണ് വെങ്കയ്യ നായിഡു പ്രശംസിച്ചത്.

ഹൈകോർട്ട് ആൻഡ് സുപ്രീംകോർട്ട് ജഡ്ജസ് (സാലറീസ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവിസ് ) ബില്ലിന്മേൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗമാണ് വെങ്കയ്യ നായിഡുവിനെ ആകർഷിച്ചത്. മികച്ച പ്രസംഗമാണ് ജോൺ ബ്രിട്ടാസ് നടത്തിയത് എന്ന് കേരളീയം വി കെ മാധവൻകുട്ടി പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കവെ വെങ്കയ്യ നായിഡു പറഞ്ഞു.

“ഞാൻ വളരെ താല്പര്യത്തോടെയാണ് ജോൺ ബ്രിട്ടാസിന്റെ പ്രസംഗം കേട്ടത്. മികച്ച പ്രസംഗം ആയിരുന്നു അത്. എന്നാൽ അടുത്ത ദിവസം മാധ്യമങ്ങളിൽ ഞാൻ അത് സംബന്ധിച്ച വാർത്ത തിരഞ്ഞപ്പോൾ നിരാശ ആയിരുന്നു ഫലം.” വെങ്കയ്യ നായിഡു പറഞ്ഞു.

മാധ്യമങ്ങൾ എം പിമാരുടെ മികച്ച പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇത് സഭയിൽ മികച്ച ചർച്ചകൾക്ക് വഴി വക്കും . പത്രങ്ങളിൽ വാർത്ത കണ്ടില്ലെന്ന നിരാശ എംപിയെ വ്യക്തിപരമായി വിളിച്ച് താൻ പങ്കു വച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: