KeralaNEWS

ആരോഗ്യത്തിനും ആനന്ദത്തിനും സെക്‌സിന്റെ 8 പ്രധാനഗുണങ്ങള്‍ അറിയാം

സെക്‌സ് പാപമെന്നും നിഷിദ്ധമെന്നും വിശ്വസിക്കുന്ന യാഥാസ്ഥിതികരുടെ കാലം കഴിഞ്ഞു. വെറും ആനന്ദാനുഭൂതി മാത്രമല്ല, സെക്‌സ് ശാരീരികവും മാനസികവുമായ ഒട്ടേറെ ഉത്തേജനങ്ങള്‍ പകരുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. നല്ല സെക്‌സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുന്നു. ആരോഗ്യകരമായ സെക്‌സിന്റെ പ്രധാന സവിശേഷതകള്‍ ഇതാ.

1. ടെന്‍ഷന്‍ കുറയും, വിഷാദവും

Signature-ad

പങ്കാളികളില്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗമായാണ് സെക്‌സിനെ വിലയിരുത്തുന്നത്. ടെന്‍ഷനും പിരിമുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമമായും സെക്‌സിനെ കാണക്കാക്കാം.
നല്ല മൂഡ് നല്‍കുന്ന സിറടോണിന്‍ എന്ന ഹോര്‍മോണ്‍ സെക്‌സിൽ ഏർപ്പെടുമ്പോൾ ഉല്പാദിപ്പിക്കും. ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റും.

2. ആത്മവിശ്വാസം ഉയര്‍ത്തും

മനസ്സില്‍ആഹ്ലാദം നിറയ്ക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സെക്‌സിന് സാധിക്കും. അത് പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

3. പ്രതിരോധശേഷി കൂട്ടും

നല്ല രീതിയില്‍ ലൈംഗീകത ആസ്വദിക്കുന്ന പങ്കാളികള്‍ക്ക് രോഗപ്രതിരോധ ശക്തി കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. പെന്‍സില്‍വാനിയയിലെ വില്‍കസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ മറ്റുള്ളവരേക്കാള്‍ പ്രതിരോധശക്തി കൂടിയ നിലയില്‍ കണ്ടുവെന്നാണ്. ആരോഗ്യകരമായ സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ആന്റിബോഡിയായ ഇമ്യൂണോഗ്ലോബുലിന്‍ എയുടെ അളവ് കൂടുന്നതായി പഠനങ്ങള്‍ പറയുന്നു.

3. ഹൃദയത്തിന് ബെസ്റ്റ്

സെക്‌സ് ഹൃദയത്തിന് ആരോഗ്യം നല്‍കും. ആരോഗ്യകരമായ സെക്‌സ് അമിതരക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതുവഴിയും ഹൃദയാരോഗ്യം മെച്ചപ്പെടും. കൂടാതെ രക്തക്കുഴലില്‍ തടസം ഉണ്ടാക്കാന്‍ കാരണമാവുന്ന ഹോമോസിസ്റ്റീന്‍ എന്ന കെമിക്കലിന്റെ അളവ് നിയന്ത്രിക്കുന്നതിനും സെക്‌സ് സഹായിക്കുമെന്നാണ് പഠനം.

4. അരക്കെട്ടിന്റെ വ്യായാമം

നല്ല സെക്‌സ് സ്ത്രീകള്‍ക്ക് പെല്‍വിക് മസിലുകള്‍ക്കുള്ള വര്‍ക്ക് ഔട്ട് കൂടിയാണ്. ഈ വ്യായാമത്തിന് ഏറെ ഗുണങ്ങളുണ്ട്. പ്രായം കൂടുമ്പോള്‍ പല സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ. പെല്‍വിക് മസിലുകള്‍ക്ക് കരുത്ത് ലഭിക്കുന്നത് ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

5. നന്നായുറങ്ങാന്‍

സെക്‌സ് നല്ല ഉറക്കം നല്‍കും. സെക്‌സിനെ തുടര്‍ന്ന് ശരീരം പുറപ്പെടുവിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെ കാരണം. രതിമൂര്‍ച്ഛയെ തുടര്‍ന്ന് പ്രോലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അത് റിലാക്‌സേഷനും ഉറക്കവും നല്‍കുകയും ചെയ്യും. അതാണ് സെക്‌സിനു ശേഷം സുഖനിദ്ര നല്‍കുന്നത്.

6.സൗന്ദര്യം കൂട്ടും സെക്‌സ്

നല്ല സെക്‌സിന് ചര്‍മ്മ സൗന്ദര്യവുമായി ബന്ധമുണ്ട്. സെക്‌സിന്റെ സമയത്ത് സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കൂടും. ഇത് ചര്‍മ്മത്തിന് മിനുമിനുപ്പ് നല്‍കാന്‍ സഹായിക്കും. മാത്രമല്ല രക്തസഞ്ചാരം വര്‍ധിക്കുന്നതും അതുവഴി പോഷകങ്ങള്‍ ശരിയായ വിധത്തില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുകയും ചെയ്യുന്നതോടെ പ്രസരിപ്പ് വര്‍ധിക്കും.

7. കലോറി എരിച്ചു തീര്‍ക്കാം

സെക്‌സ് മികച്ചൊരു വര്‍ക്ക് ഔട്ട് ആണെന്നു പറഞ്ഞല്ലോ. അമിത കലോറി ഒഴിവാക്കാന്‍ അനുയോജ്യമായ വര്‍ക്ക് ഔട്ട്. അതുവഴി അമിതവണ്ണം തടയാനും ശരീര സുന്ദരമായി നിലനിര്‍ത്താനും സാധിക്കും. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ അരമണിക്കൂറിനുള്ളില്‍ 75 മുതല്‍ 150 കലോറി വരെ എളുപ്പത്തില്‍ എരിഞ്ഞുതീരുന്നുവെന്നാണ് കണക്കാക്കുന്നത്.

8. ആര്‍ത്തവപ്രശ്‌നങ്ങള്‍ കുറയ്ക്കും

ആരോഗ്യകരമായ സെക്‌സും രതിമൂര്‍ച്ഛയും ആര്‍ത്തവ സംബന്ധമായ പ്രയാസങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രതിമൂര്‍ച്ഛ സമയത്ത് പെല്‍വിക് പേശികള്‍ക്ക് ലഭിക്കുന്ന സങ്കോചവും വികാസവുമെല്ലാം ഇതിന് സഹായിക്കും.

Back to top button
error: