IndiaLead NewsNEWS

കാബറേ നൃത്തവും ലഹരിമരുന്ന് വില്‍പ്പനയും; എല്ലാ ക്ലബ്ബുകളും റസ്റ്ററന്റുകളും പൂട്ടണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കാബറേ നൃത്തവും ലഹരിമരുന്ന് വില്‍പ്പന ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്നു സംശയിക്കുന്ന ചെന്നൈയിലെ എല്ലാ ക്ലബ്ബുകളും റസ്റ്ററന്റുകളും പൂട്ടി മുദ്രവയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ചെന്നൈ നഗരഹൃദയത്തില്‍ 2014 മുതല്‍ കാബറേ നടത്തുന്ന റസ്റ്ററന്റിനെതിരെയുള്ള കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി റസ്റ്ററന്റ് പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.

Back to top button
error: