KeralaNEWS

 ധനുമാസം പുലർന്നു;ഇനി ആഘോഷരാവുകൾ

ണ്ട് മരം കോച്ചുന്ന തണുപ്പുള്ള മാസമായിരുന്നു ധനു.ഇന്ന് പക്ഷെ അതെല്ലാം മാറി.മലയോര ഗ്രാമങ്ങളിൽ തണുപ്പ് ചെറുതായി അനുഭവപ്പെട്ട് തുടങ്ങിയെങ്കിലും നഗരങ്ങളിലെല്ലാം കനത്ത ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്.

കൊല്ലവർഷത്തിലെ അഞ്ചാമത്തെ മാസമാണ് ധനു.സൂര്യൻ ധനു രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ധനുമാസം. ഡിസംബർ – ജനുവരി മാസങ്ങൾക്ക് ഇടക്കാണ് ധനുമാസം വരിക. കേരളത്തിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ധനു-മകരം  മാസങ്ങളിലാണ്.

 

കേരളത്തിൽ സ്ത്രീകൾ തിരുവാതിര ആഘോഷിക്കുന്ന ഒരു മാസം കൂടിയാണ് ഇത്.ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ പ്രദേശത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾ. പരമശിവന്റെ പിറന്നാളാണ് തിരുവാതിര ദിവസം എന്നാണ്  ഐതിഹ്യം.കേരളത്തിൽ സ്ത്രീകളും പെൺകുട്ടികളും ഈ ദിവസത്തിൽ ഉപവസിക്കുന്നു ഇതിനെയാണ് തിരുവാതിര വ്രതം എന്നു പറയുന്നത്. പെൺകുട്ടികൾ തിരുവാതിര നൃത്തം (കുമ്മി) ചവിട്ടുകയും പാട്ടുപാടുകയും ഊഞ്ഞാലാടുകയും ചെയ്യുന്നു. യുവതികൾ ഒരു നല്ല ഭർത്താവിനെ ലഭിക്കാൻ തിരുവാതിര വ്രതം നല്ലതാണെന്നാണ് കേരളത്തിലെ ഹിന്ദുക്കളുടെ വിശ്വാസം.

 

ക്രൈസ്തവർക്ക് ഉണ്ണിയേശു പിറന്നതിന്റെ ആഘോഷമാണ് ധനു.മരം കോച്ചുന്ന തണുപ്പുള്ള ധനുമാസത്തിലെ ഒരു രാത്രിയിലാണ് ബേതലഹേമിലെ  കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നത്.വീടുകൾക്ക് മുന്നിൽ നക്ഷത്രവിളക്കുകൾ തൂക്കിയും ക്രിസ്തുമസ് ട്രീയും പുൽക്കൂടുമൊക്കെ ഉണ്ടാക്കിയും ക്രൈസ്തവർ അത് ആഘോഷിക്കുന്നു.കൂടാതെ രാത്രിയിൽ സമ്മാനങ്ങളുമായി വരുന്ന സാന്താ ക്ലോസും കരോളുകാരുമൊക്കെ ചേർന്ന് ധനുമാസ രാവുകളെ ആഘോഷമാക്കിയും മാറ്റുന്നു.

Back to top button
error: