MovieNEWS

പ്രേക്ഷകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് നെറ്റ്ഫ്‌ളിക്‌സ്; ‘കുറുപ്പ്’ സ്ട്രീമിങ് തുടങ്ങി

പ്രതീക്ഷിച്ചതിലും നേരത്തെ ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടങ്ങി. ഡിസംബര്‍ 17 മുതല്‍ സ്ട്രീമിങ് തുടങ്ങുമെന്നാണ് നേരത്തേ വാര്‍ത്തകളില്‍ വന്നതെങ്കിലും, പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ഡിസംബര്‍ 14 രാത്രി മുതല്‍ സര്‍പ്രൈസ് ആയി സ്ട്രീമിങ് ആരംഭിച്ചു. മലയാളം അടക്കം അഞ്ച് ഭാഷകളിലാണ് ചിത്രം നിലവില്‍ സ്ട്രീം ചെയ്യുന്നത്.

നവംബര്‍ 12ന് തീയേറ്റര്‍ പ്രദര്‍ശനം ആരംഭിച്ച സിനിമ, 80 കോടി രൂപയ്ക്ക് മുകളില്‍ ആഗോള തലത്തില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയ ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്.ദുല്‍ഖറിന്റെ ആദ്യ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തത്. സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ചിത്രത്തില്‍ ഇന്ദ്രജിത്ത്, സണ്ണി വെയിന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

തന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ കുറുപ്പിന്റെ നിര്‍മാണവും ദുല്‍ഖറാണ് നിര്‍വഹിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഡാനിയേല്‍ സായൂജും കെ.എസ്. അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

Back to top button
error: