KeralaLead NewsNEWS

കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി; നെടുമുടിയിൽ 22,803 താറാവുകളെ കൊല്ലും

കോട്ടയം/ ആലപ്പുഴ: കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്ത് വെച്ചൂര്‍, അയ്മനം, കല്ലറ പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയില്‍ നെടുമുടി പഞ്ചായത്തിലും കരുവാറ്റയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബിലാണ് സാംപിളുകള്‍ പരിശോധിച്ചത്. എച്ച്5എന്‍1ആണ് കോട്ടയത്ത് സ്ഥിരീകരിച്ചത്. തുടര്‍നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറേറ്റില്‍ തുടങ്ങി.

Signature-ad

നേരത്തേ തകഴി പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് താറാവുകളെയും പക്ഷികളെയും കൊന്നു നശിപ്പിച്ചിരുന്നു. പിന്നാലെയാണ് നെടുമുടിയിലും സ്ഥിരീകരിച്ചത്. നെടുമുടിയില്‍ 3 കര്‍ഷകരുടെ താറാവുകള്‍ക്കാണ് പക്ഷിപ്പനിയുള്ളത്. നെടുമുടിയില്‍ 22,803 താറാവുകളെയും കരുവാറ്റയില്‍ 15,875 താറാവുകളെയും നാളെ മുതല്‍ കൊന്നു നശിപ്പിക്കും.

Back to top button
error: