IndiaLead NewsNEWS

സസ്‌പെന്‍ഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണം; സംയുക്ത പ്രതിഷേധം ഇന്ന്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും. പാര്‍ലമെന്റ് വളപ്പില്‍ നടക്കുന്ന പ്രതിഷേധത്തിനു ശേഷം എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് ചെയ്ത് മാധ്യമങ്ങളെ കാണും. നാളെ ജന്തര്‍മന്തറില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

എംപിമാര്‍ മാപ്പു പറയാതെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ സഭാ അദ്ധ്യക്ഷന്‍ ഉറച്ചു നില്‍ക്കുകയാണ്. മാപ്പു പറയാതെ എംപിമാര്‍ സഭയേയും അദ്ധ്യക്ഷനേയും അവഹേളിക്കുകയാണെന്ന് സഭ നേതാവ് പിയൂഷ് ഗോയല്‍ ആരോപിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ ഇന്നലെയും സ്തംഭിച്ചു.

എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പടെ പന്ത്രണ്ട് എംപിമാരെയാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായ ബഹളത്തിന്റെ പേരിലാണ് ഈ സമ്മേളനം അവസാനിക്കുന്നത് വരെയുള്ള സസ്‌പെന്‍ഷന്‍.

Back to top button
error: