KeralaNEWS

കാണാതിരിക്കരുത്,അവറ്റകളുടെയും കരച്ചിൽ

“ആഹാ… അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം… എന്തൊരു സംഗീതാത്മകം… ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലുണ്ട്” 
.നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും ഡയലോഗ് തൽക്കാലം നമുക്ക് മറക്കാം.ചൂട് കൂടിയ പകലുകളാണ് വരുന്നത്.സംഭാരവും നാരങ്ങാ വെള്ളവും കുടിച്ച് നമ്മൾ ദാഹത്തെ ചെറുക്കും.പക്ഷെ പുരയിടത്തിൽ കൊണ്ട് കെട്ടിയിരിക്കുന്ന കാലികളുടെ കാര്യമോ.? ആട് മാട് പശു ..എന്തുമായിക്കൊള്ളട്ടെ ഇടയ്ക്കിടെ അൽപ്പം വെള്ളം കൊണ്ടുചെന്ന് കൊടുക്കുന്നത് നല്ലതായിരിക്കും.കടുത്ത ചൂടിൽ നിർജലീകരണം വഴി വളർത്തുമൃഗങ്ങൾക്ക് മരണം വരെ സംഭവിക്കാം.
രാവിലെ പിണ്ണാക്കും പുളിമ്പൊടിയും ചേർത്ത് കാടി കൊടുത്തില്ലേ, ഇനിയും വൈകുന്നേരം കൊടുക്കാം എന്ന ചിന്ത ഇവിടെ പാടില്ല.അല്ലെങ്കിൽ കാലിത്തീറ്റയ്ക്കൊക്കെ എന്താ വില എന്ന ചിന്ത പാടില്ല.പിണ്ണാക്കും പുളിമ്പൊടിയും ഒന്നും വേണ്ട.സാധാരണ വെള്ളത്തേൽ അൽപ്പം നൽകിയാൽ മതി.ഇടവിട്ട നേരങ്ങളിൽ ഒന്നുരണ്ടു തവണയെങ്കിലും.കേൾക്കാതിരിക്കരുത് അവയുടെ ശബ്ദം, കാണാതിരിക്കരുത് അവയുടെ കണ്ണീരും..
വേനലിലെ അത്യുഷ്ണത്താൽ ചുട്ടുപൊള്ളുന്ന ഭൂമിയിൽ, ദാഹജലമില്ലാതെ ജീവജാലങ്ങൾ വാടിത്തളരുന്നതും,  നാൽക്കാലികൾ തണൽ തേടുന്നതുമെല്ലാം  നമുക്ക് ചിരപരിചിതമായ  കാഴ്ചകളാണ്. അന്തരീക്ഷ താപം വർദ്ധിക്കുന്നതനുസരിച്ച് അണച്ചു കൊണ്ടു നിൽക്കുന്ന കാലികൾ ഒരു മുന്നറിയിപ്പാണ്.വേനൽക്കാലത്തെ അസഹനീയമായ ചൂടിലും, ആവശ്യത്തിന് തണലും വെള്ളവും നൽകിയാൽ കന്നുകാലികൾക്ക് അവയുടെ ശരീരതാപം സ്വയമേ നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
 കന്നുകാലികൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവില്‍ ഒന്നുമുതല്‍ രണ്ട് മടങ്ങുവരെയെങ്കിലും വര്‍ദ്ധന വേനൽക്കാലത്ത് വരുത്തണം.കൂടാതെ തണുത്ത വെള്ളം കുടിക്കുന്നത് തീറ്റയെടുക്കൽ പ്രോൽസാഹിപ്പിക്കുമെന്നതിനാൽ  വെള്ള പാത്രത്തിൽ ആവശ്യത്തിനുള്ള തണുത്ത വെള്ളം, ഏത് സമയത്തും ലഭ്യമാക്കുവാനും ശ്രദ്ധിക്കണം. പ്രത്യേകിച്ചും ചൂട്‌ കൂടുതലുള്ള ദിവസങ്ങളില്‍ …

Back to top button
error: