ശ്രീനഗർ: കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു.പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് ഒരു എസ്ഐയും ഒരു കോൺസ്റ്റബിളും ഉൾപ്പടെ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടത്.12 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരിൽ പലരുടെയും നില ഗുരുതരമാണ് എന്നാണ് വിവരം. ജമ്മു കശ്മീർ സായുധ പോലീസ് സേന സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.