IndiaNEWS

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ; ഹർജിക്കാരന് കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് ജഡ്ജി.അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്.അദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ് ? ജഡ്ജി ചോദിച്ചു.
മറ്റ് രാജ്യങ്ങളില്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അതത് നേതാക്കളുടെ ഫോട്ടോകള്‍ ഇല്ലെന്ന ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം കേട്ടപ്പോള്‍  ‘അവര്‍ അവരുടെ പ്രധാനമന്ത്രിയെക്കുറിച്ച് അഭിമാനിക്കുന്നില്ല, ഞങ്ങളുടേതില്‍ അഭിമാനിക്കുന്നു. ജനങ്ങളുടെ ജനവിധി കൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിയായത്’ എന്നായിരുന്നു കോടതിയുടെ വിശദീകരണം.
ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഡര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന ആളായിരുന്നു ഹര്‍ജിക്കാരന്‍.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള സര്‍വകലാശാലയയില്‍ ജോലി ചെയതു കൊണ്ട് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നതിനോട് എങ്ങനെയാണ് വിയോജിക്കുന്നതെന്നും  ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.
‘വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി മോദിയുടെ പേരുണ്ടെങ്കില്‍ എന്താണ് പ്രശ്‌നം? നിങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ജോലി ചെയ്യുന്നത്, അദ്ദേഹവും പ്രധാനമന്ത്രിയാണ്. ആ പേരും നീക്കം ചെയ്യാന്‍ എന്തുകൊണ്ട് സര്‍വകലാശാലയോട് ആവശ്യപ്പെടുന്നില്ല’, ജഡ്ജി ചോദിച്ചു.
പ്രതിരോധ കുത്തിവയ്പ്പിനായി പണം നല്‍കിയ ശേഷം ലഭിച്ച സര്‍ട്ടിഫിക്കെറ്റില്‍
കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ അപ്പീൽ.

Back to top button
error: