NEWS

‘പ്രണവും കല്യാണിയും കൂട്ടുകാരാണ്. മറ്റൊന്നുമില്ല.’ പ്രണവും കല്യാണിയും പ്രണയത്തിലാണ്, വിവാഹിതരാകാൻ പോകുന്നു എന്നീ വാർത്തകൾക്കു മറുപടിയുമായി മോഹൻലാൽ

“പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തിയത്. ‘മരയ്ക്കാ’റിലേക്കുള്ള വരവും അപ്രതീക്ഷിതമായിരുന്നു. അവർ എന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഒന്നിച്ച് ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യുന്നവരാണ്. അതെങ്ങനെ പ്രണയമെന്ന് വ്യാഖ്യാനിക്കാനാവും…?”

പ്രണവ് മോഹൻലാൽ തികച്ചും വ്യത്യസ്തനായ യുവാവാണ്. മോഹൻലാൽ മലയാള സിനിമയിലെ താര ചക്രവർത്തിയായി അരങ്ങ് വാഴുമ്പോഴും ആ ആർഭാടങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരാതെ ഒറ്റയാനായി ജീവിക്കാനാണ് പ്രണവ് ഇഷ്ടപ്പെട്ടത്. സഞ്ചാരവും വായനയുമായി ജീവിതത്തിൻ്റെ ഉൾത്തുടിപ്പുകൾ തേടി ഒരേകാന്ത പഥികനായി ലോകം ചുറ്റുനായിരുന്നു പ്രണവിന് താല്പര്യം.
സിനിമയുടെ വെള്ളിവെളിച്ചം പ്രണവിനെ അന്നൊന്നും തീരെ ആകർഷിച്ചിരുന്നില്ല.
എന്നാൽ അപ്പോഴൊക്കെയും ഗോസിപ്പുകൾ പ്രണവിനെ നിരന്തരം വേട്ടയാടിയിരുന്നു. പക്ഷേ ഈ അപവാദങ്ങൾ ആ യുവാവിനെ തെല്ലും സ്പർശിച്ചില്ല.
ഒടുവിലാണ് സിനിമയിലേക്ക് പ്രണവ് കടന്നു വന്നത്. ആദ്യ ചിത്രങ്ങൾ പ്രതീക്ഷിച്ചപോലെ വിജയം നേടിയില്ലെങ്കിലും ‘മരയ്ക്കാർ അറബിക്കടലിലെ സിംഹ’ത്തിലെ പ്രണവിനെ കഥാപാത്രം വളരെ ശ്രദ്ധേയമായി. ഈ ചിത്രത്തിലെ പ്രണവിൻ്റെ ജോഡി സംവിധായകൻ പ്രിയദർശനെ മകൾ കല്യാണിയാണ്.
പ്രണവും കല്യാണിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ പോകുന്നു എന്നുമുള്ള വാർത്തകൾ ഇതിനു മുമ്പേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പക്ഷേ ‘മരയ്ക്കാർ’ ഇറങ്ങിയതോടെ കൂടി ആ പ്രചരണം കൂടുതൽ ശക്തമായിരിക്കുന്നു. ‘മരയ്ക്കാർ അറബിക്കടലിലെ സിംഹ’ത്തിൽ പ്രണവും കല്യാണിയും ജോഡികളായി എത്തിയതിനു പിന്നാലെയാണ് പ്രണയഗോസിപ്പും സജീവമായത്.
കല്യാണിയും പ്രണവും ഉടൻ വിവാഹിതരാകുന്നു എന്നിവരെയുള്ള വാർത്തകൾ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.
കളിക്കൂട്ടുകാരനായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തിന് ഒടുവിൽ മോഹൻലാൽ തന്നെമറുപടി പറഞ്ഞു. ലാലിൻ്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു:
“പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്ക് എത്തിയത്. ‘മരയ്ക്കാ’റിലേക്കുള്ള വരവും അപ്രതീക്ഷിതമായിരുന്നു. അവർ എന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഒന്നിച്ച് ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യുന്നവരാണ്. അതെങ്ങനെ പ്രണയമെന്ന് വ്യാഖ്യാനിക്കാനാവും…? അതല്ല മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ സമയമാകുമ്പോൾ പ്രിയദർശൻ തന്നെ എല്ലാം പറയും. അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് വേറൊന്നും പറയാനില്ല…” മോഹൻലാൽ നയം വ്യക്തമാക്കി.

Back to top button
error: