KeralaNEWS

ഇറ്റലിയിൽനിന്ന് നാട്ടിലെത്തുന്ന പ്രവാസികളോട് എയർപോർട്ടിൽ വിവേചനം എന്ന് പരാതി

കൊച്ചി: ഇറ്റലിയിൽനിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനയുടെപേരിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നേരിടേണ്ടിവരുന്നത് സമാനതകളില്ലാത്ത ബുദ്ധിമുട്ടുകൾ.
നിലവിൽ ഒമിക്രോൺ വകഭേദം ഒട്ടും രൂക്ഷമല്ലെങ്കിലും ഇറ്റലിയെ ഹൈ റിസ്ക് രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിരിക്കുന്നത്.
RTPCR പരിശോധനയിൽ വലിയ വിവേചനമാണ് ഇവിടെ നടക്കുന്നത്. 500 രൂപ നൽകി പരിശോധന നടത്തിയാൽ ഫലം ലഭിക്കാൻ
5 – 6 മണിക്കൂർ വിമാനത്താവളത്തിൽ കാത്തിരിക്കണം. എന്നാൽ ഇതേ പരിശോധനയ്ക്ക് 2500 രൂപ നൽകിയാൽ അരമണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും. കുട്ടികൾ ഉൾപ്പെടെ കുടുംബമായി യാത്രചെയ്യുന്നവർക്കുംമറ്റും ഇത് വളരെയേറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്.
എയർപോർട്ടിൽ യൂറോ എക്സ്ചേഞ്ച് ചെയ്യുന്നതിലും കടുത്ത അനീതിയാണ്  നേരിടുന്നത്. നിലവിലുള്ള വിനിമയനിരക്കിനേക്കാൾ വളരെ താഴ്ന്നനിരക്കിലാണ് യൂറോ മാറിത്തരുന്നത്.
രണ്ടു ഡോസ് വാക്സിനും ബുസ്‌റ്റർ ഡോസും യാത്രയ്ക്ക് 72 മണിക്കൂറിനുമുൻപ് എടുത്ത RTPCR പരിശോധനാഫലവും യാത്രാരേഖകളുമൊക്കെയായി ഇറ്റലിയിലെ എയർപോർട്ടിൽനിന്ന്  യാത്ര ആരംഭിച്ച്  10-12 മണിക്കൂർ യാത്രചെയ്ത്  നാട്ടിലെത്തുമ്പോൾ അവിടുത്തെ  നൂലാമാലകൾ  പ്രവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഏതാനും ആഴ്ചകളുടെ അവധിക്കായി നാട്ടിലെത്തുമ്പോൾ കൂടുതൽ സമയവും ക്വാറന്റൈനിൽ
കഴിയേണ്ടിവരികയാണ്.
നാട്ടിൽ കോവിഡ് മാനദന്ധങ്ങൾ ഒന്നും പാലിക്കാതെ വിവാഹങ്ങളുൾപ്പെടെയുള്ള ചടങ്ങുകളും ആഘോഷങ്ങളും ഒരു തടസവുമില്ലാതെ നടക്കുന്നുണ്ട്. സിനിമാശാലകളിലും വലിയതോതിൽ ജനക്കൂട്ടം എത്തുന്നു. രാഷ്ട്രീയക്കാരുടെ പ്രതിക്ഷേധങ്ങളും പ്രകടനങ്ങളും മുറപോലെ നടക്കുന്നുണ്ട്. ഇതിലൊന്നും ഒരു കുഴപ്പങ്ങളും കാണാതെ, ഇറ്റലിയിൽനിന്നുള്ള പ്രവാസികളോടുമാത്രം വേർതിരിവു കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആലപ്പുഴ രൂപത പ്രവാസി കമ്മീഷൻ ഇറ്റലി യൂണിറ്റ് പ്രസിഡന്റ് മാഗി മാർക്ക്,  വൈസ് പ്രസിഡന്റ് പ്രവീൺ ലൂയിസ്, സെക്രട്ടറി  മാക്സിൻ, ട്രഷറർ സെബാസ്റ്റ്യൻ അറക്കൽ, മറ്റു ഭാരവാഹികൾ എന്നിവർ ആവശ്യപ്പെട്ടു.
.

Back to top button
error: