ന്യൂഡല്‍ഹി: സിബിഎസ്ഇ 10ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ വിവാദ ഭാഗം പിന്‍വലിച്ചു. ഈ ഖണ്ഡികയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നു സിബിഎസ്ഇ അറിയിച്ചു. ശനിയാഴ്ച നടന്ന പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനമുയര്‍ന്നത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിഷയമുയര്‍ത്തിയിരുന്നു.
ചോദ്യപേപ്പറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശമുണ്ടായതില്‍ അന്വേഷണം വേണമെന്നും സിബിഎസ്ഇ വിദ്യാര്‍ഥികളോട് മാപ്പു പറയണമെന്നും സോണിയ പറഞ്ഞു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരും വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണു സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ വിവാദ ഭാഗം ഒഴിവാക്കിയതായി അറിയിച്ചത്.