IndiaNEWS

സൗദിയിൽ തബ്​ലീഗ്​ ജമാഅത്തിന്​ നിരോധനം

ജിദ്ദ: സൗദി അറേബ്യയിൽ തബ്​ലീഗ്​ ജമാഅത്തിന്​ ഭരണകൂടം നിരോധനം ഏർപ്പെടുത്തി.രാജ്യത്ത്​ നിരോധിച്ച സംഘടനകളുടെ കൂട്ടത്തിലാണ്​​ തബ്​ലീഗ് ജമാഅത്തെന്നും സംഘടനക്ക്​ ആശയ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളിൽ അപകടമുണ്ടെന്നും ​ ഇസ്​ലാമിക മന്ത്രാലയം​ പുറത്തിറക്കിയ​  വിജ്ഞാപനത്തിൽ പറയുന്നു.തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നായി അവരുടെ പ്രവർത്തനത്തെ കാണണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഇതിന്റെ തുടർച്ചയെന്നോണം വെള്ളിയാഴ്​ച സൗദി ഗ്രാൻഡ്​ മുഫ്​തി അബ്​ദുൽഅസീസ്​ ബിൻ അബ്​ദുല്ല ആലുശൈഖും തബ്​ലീഗ്​ ജമാഅത്തിനെക്കുറിച്ച്​ ജാഗ്രത കൈക്കൊള്ളാൻ ട്വിറ്ററിൽ നിർദേശം നൽകുകയും ചെയ്തു.രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പള്ളികളിലെ ജുമുഅ ഖുതുബയിൽ തബ്​ലീഗ്​ ജമാഅത്തിനെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകാനും അവരുടെ പാളിച്ചകൾ വിശദീകരിക്കാനും ഇസ്​ലാമികകാര്യ​ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ ഈ മാസം ആറിന്​ മേഖല മതകാര്യ ഓഫീസുകൾക്ക്​ നിർദേശവും നൽകിയിരുന്നു.

Back to top button
error: