KeralaLead NewsNEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല ചിത്രങ്ങള്‍ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി വിജിലേഷിനെ (30) യാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് ഗൂഗിള്‍ എന്നിവയില്‍ നിന്ന് ഔദ്യോഗികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പ്രതി കൃത്യത്തിനായി ഉപയോഗിച്ച ഡിവൈസുകളും പിടിച്ചെടുത്തു.

രണ്ടാം പ്രതി അരുവിക്കര സ്വദേശി എം മഹേഷിനെ( 33) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മഹേഷിനെതിരെ മറ്റ് ജില്ലകളിലും ഇത്തരം കേസുകളില്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിറ്റിസൈബര്‍ സ്റ്റേഷന്‍ ഡിവൈഎസ്പി ടി ശ്യാംലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.

Back to top button
error: