ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലിയിൽ നിന്നും ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ പാപ്പത്തിച്ചോലയിൽ എത്താം.ഹാരിസൺ കമ്പനിയുടെ ഏലം, തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള പാതയിലൂടെ വേണം മലമുകളിൽ എത്താൻ. പ്രദേശത്തെ ഉയരം കൂടിയ മേഖലയാണിത്.വിശാലമായ പുൽമേടുകളാൽ സമൃദ്ധമായ പാപ്പാത്തിച്ചോലയിൽ നിന്നാൽ ബോഡിമെട്ട്, ചിന്നക്കനാൽ എന്നിവിടങ്ങളിലെ നയനമനോഹരമായ കാഴ്ചകൾ കാണാം.മലയുടെ മുകളിൽ നിന്ന് ഉത്ഭവിക്കുന്ന ചോലയാണ് ദേവികുളം വഴി ചിന്നക്കനാലിൽ പെരിയ വെള്ളച്ചാട്ടമായി നമ്മുടെ മുന്നിൽ അവതരിക്കുന്നത്.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്.പവര്‍ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ചിന്നക്കനാല്‍ മൂന്നാറിനടുത്തു തന്നെയാണ് ഉള്ളത്.സമുദ്ര നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം.ചിന്നക്കനാലില്‍ നിന്നു 7 കി. മീ. യാത്ര ചെയ്താല്‍ ആനയിറങ്കല്‍ എത്താം. തേയിലത്തോട്ടങ്ങളും സ്വാഭാവിക വനങ്ങളും വലയം ചെയ്യുന്ന തടാകവും ഒരു അണക്കെട്ടും ഇവിടെയുണ്ട്.ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെയും യാത്രയിൽ കാണാം.ചിന്നക്കനാലും ആനയിറങ്കലും താമസ സൗകര്യങ്ങളുള്ള പ്രകൃതി സുന്ദരമായ പ്രദേശങ്ങളാണ്.
ചീയപ്പാറയിൽ തുടങ്ങി വട്ടവട വരെ പരന്നു കിടക്കുന്ന മൂന്നാർ ഗാഥകൾ അത്ര പെട്ടെന്നൊന്നും പറഞ്ഞു തീർക്കാൻ കഴിയുന്നതല്ല.എങ്കിലും ചിന്നക്കനാലിനെപ്പറ്റി ചിന്ന വിവരണം തരാതിരിക്കാനുമാവില്ല.മൂന്നാറിൽ നിന്നും വെറുതേയൊന്നു ഡ്രൈവ് ചെയ്താൽ നിരവധി മനോഹരമായ കാഴ്ചകൾ കണ്ടുവരുവാൻ പറ്റിയ ഇടമാണ് ചിന്നക്കനാൽ.സഞ്ചാരികൾക്കിടയിൽ ഇന്നും അധികം പ്രശസ്തമല്ലാത്ത, 2000 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ചിന്നക്കനാൽ വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ട്രക്കിങ്, ഫോട്ടോഗ്രഫി തുടങ്ങിയവ പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.മൂന്നാറില്‍ നിന്നും 17 കിലോമീറ്റർ അകലെയാണ് ചിന്നക്കനാൽ സ്ഥിതി ചെയ്യുന്നത്.
തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ ദേവികുളം വഴി ചിന്നക്കനാൽ യാത്ര രസകരമായ റോഡ് ട്രിപ്പാണ്.യാത്രക്കിടയിൽ ആനയിറങ്കൽ അണക്കെട്ടിൽ ബോട്ട് സവാരി പരീക്ഷിക്കാം.വ്യൂപോയിന്റാണ് ചിന്നക്കനാലിലെ മറ്റൊരു ഡെസ്റ്റിനേഷൻ.
മനോഹരമായ പച്ചപ്പിനാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്.അതിനാൽത്തന്നെ നോ ക്കെത്താ ദൂരത്തോളം പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആവാഹിച്ച മഞ്ഞുമൂടിയ മലകൾക്കിടയിലൂടെയുള്ള യാത്ര ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭൂതിയാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നതും.