താരമാമാങ്കം പോലെ നടൻ നടൻ റഹ്മാൻ്റെ പുത്രി റുഷ്ദയുടെ വിവാഹം
താരസാന്നിദ്ധ്യം കൊണ്ട് തമിഴകത്തെ വിസ്മയിപ്പിച്ച വിവാഹമായിരുന്നു നടൻ റഹ്മാൻ്റെ പുത്രി റുഷ്ദയുടെത്. കൊല്ലം സ്വദേശി അൽതാഫ് നവാബാണ് വരൻ
‘കൂടെവിടെ’യിലെ രവിയായി വന്ന് മലയാളികളുടെ മനം കവർന്ന റഹ്മാൻ കഴിഞ്ഞ 40 വർഷമായി തമിഴ്- മലയാള സിനിമകളിലെ തിളക്കമേറിയ താരമാണ്. അതേ ആഡംബര പൊലിമയോടെയാണ് റഹ്മാൻ്റെ പുത്രി റുഷ്ദയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നത്. കൊല്ലം സ്വദേശി അൽതാഫ് നവാബാണ് വരൻ. ചെന്നൈ ഹോട്ടൽ ലീലാ പാലാസിൽ നടന്ന വിവാഹ ചടങ്ങിൽ തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ആരോഗ്യ മന്ത്രി മാ.സുബ്രമണ്യം, നടൻ മോഹൻ ലാൽ, ഭാര്യ സുചിത്ര മോഹൻലാൽ ഉൾപ്പടെ രാഷ്ട്രീയ – കലാ സാംസ്ക്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
റഹ്മാൻ്റെ ആദ്യ ചിത്രമായ ‘കൂടെവിടെ’ യുടെ നിർമ്മാതാവ് പ്രേം പ്രകാശ്, സംഗീത സംവിധായകൻ എ. ആർ റഹ്മാൻ, സംവിധായകരായ മണിരത്നം, സുന്ദർ. സി, ഭാനു ചന്ദർ, താരങ്ങളായ വിക്രം, പ്രഭു, ജാക്കി ഷറഫ്, വിക്രം പ്രഭു, ലാൽ, ശരത് കുമാർ, രാധികാ ശരത്കുമാർ, മോഹൻ, രാജ്കുമാർ, വിനീത്, നദിയാ മൊയ്തു, പൂനം ദില്ലൻ, ശ്വേതാ മേനോൻ, ശോഭന,സുഹാസിനി, രേവതി, അംബിക, പാർവതി ജയറാം, ലിസ്സി ലക്ഷ്മി, മേനകാ സുരേഷ്, കെ. ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, താരാ ജോർജ്, കാളിദാസ് ജയറാം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ച് നവ ദമ്പതികൾക്ക് ആശംസകൾ നേർന്നു. സി. കെ അജയ് കുമാർ