KeralaNEWS

സർക്കാർ വാക്ക് പാലിച്ചു;കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായവിതരണം ആരംഭിച്ചു

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായവിതരണം ആരംഭിച്ചു.  50000 രൂപ വീതമാണ് ധനസഹായം. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇത് നല്‍കുന്നത്.മരണപ്പെട്ടവരുടെ അടുത്ത ബന്ധുവാണ് അപേക്ഷ നൽകേണ്ടത്.
ബന്ധപ്പെട്ട വില്ലേജ് ഓഫീസർ അപേക്ഷകൻ സമർപ്പിച്ച രേഖകളും വസ്തുതയും പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും. ദുരന്തനിവാരണ അതോറിറ്റി അപേക്ഷ പരിശോധിച്ച ശേഷം അന്തിമ അംഗീകാരം നൽകും. തുടർന്ന് മരിച്ചവരുടെ ബന്ധുവിന് 50,000 രൂപയും കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ബിപിഎൽ കുടുംബത്തിന് 36 മാസക്കാലത്തേക്ക് പ്രതിമാസം 5000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. www.relief.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Back to top button
error: