MovieNEWS

ഡോക്ടറിന് ശേഷം ശിവകാര്‍ത്തികേയന്‍ -പ്രിയങ്ക എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ‘ഡോണ്‍’ പൂര്‍ത്തിയായി

സിബി ചക്രവര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഡോണ്‍’. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സും ലൈക്കാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശിവകാര്‍ത്തികേയന്‍ നായനാകുന്ന ഈ ആക്ഷന്‍-കോമഡി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

പ്രിയങ്ക അരുള്‍ മോഹനാണ് നായിക. ‘ഡോക്ടറി’ലെ നായികയും പ്രിയങ്കയായിരുന്നു. എസ്.ജെ. സൂര്യ, സമുദ്രക്കനി, സൂരി, ഗൗതം മേനോന്‍, ശിവാങ്കി കൃഷ്ണകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം കെ.എം. ഭാസ്‌കരന്‍.

രാകുല്‍ പ്രീത് സിംഗ്, ശരദ് കേല്‍ക്കര്‍, ഇഷ കോപ്പിക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ‘അയലാന്‍’ ആണ് എസ്.കെയുടെ അടുത്ത പ്രോജക്ട്. ഇതൊരു സയന്‍സ് ഫിക്ഷന്‍ കോമഡിയാണ്. ആര്‍. രവികുമാറാണ് സംവിധായകന്‍. എ.ആര്‍. റഹ്മാനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.

Back to top button
error: