ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു വടക്കൻ നഗരമാണ് അമേഠി.ഫൈസാബാദ് ജില്ലയിലെ ഒരു പ്രധാന പട്ടണവും.1980 മുതൽ നെഹ്രു-ഗാന്ധി കുടുംബത്തിന്റെ തിരഞ്ഞെടുപ്പ് മണ്ഡലമാണിത്.1966 -ൽ രൂപീകൃതമായതിനുശേഷം അമേഠി എന്നും കോൺഗ്രസ് പാർട്ടിയുടെ ഒരു ശക്തികേന്ദ്രമായിരുന്നു.2019-ൽ സ്മൃതി ഇറാനി ജയിക്കും വരെ!
റെയ്പുർ-അമേഠി എന്ന പേരിലാണ് നേരത്തെ അമേഠി അറിയപ്പെട്ടിരുന്നത്. അമേഠിയിലെ രാജയുടെ കോട്ടയാണ് റായ്പൂർ.ഇദ്ദേഹത്തിന്റെ പൂർവ്വികർ റായ്പൂരിലെ ഫൽവാരിയിലാണ് താമസിച്ചിരുന്നത്.പഴയ കോട്ട ഇപ്പോഴും അവിടെയുണ്ട്.പ്രശസ്തമായ ഹനുമൻഗർഹിയും, നൂറ് വർഷം പഴക്കമുള്ള മുസ്ലിം പള്ളിയും അമേഠിയിലുണ്ട്.അമേഠിയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ രാം നഗറിൽ വിശ്രുത കവിയായ സെയിന്റ് മാലിക് മുഹമ്മദ് ജയസിയുടെ കബറിടവും നിലകൊള്ളുന്നു.
ഏകദേശം 2100 കിലോമീറ്റർ ദൂരമേയുള്ളൂ വയനാടും അമേഠിയും തമ്മിലെങ്കിലും, സാമൂഹിക പുരോഗതിയുടെ കാര്യത്തിൽ വയനാടിനേക്കാൾ ചുരുങ്ങിയത് ഒരു നൂറു വർഷമെങ്കിലും പിന്നിലാണ് അമേഠി.ഒരു പാർലമെന്റ് തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും കോൺഗ്രസ് കുടുംബത്തെ തോൽപ്പിക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമായിരുന്നു-വയനാട്ടിലേക്ക് മത്സരിക്കാൻ രാഹുൽ ഗാന്ധി എത്തും വരെ.
കാരണം,അമേഠിക്കാർ കോൺഗ്രസിനെയും നെഹ്‌റു കുടുംബത്തെയും കഴിഞ്ഞ ഇലക്ഷനിനു മൂമ്പുള്ള കാലം വരെ സൂക്ഷിച്ചിരുന്നത് അവരുടെ ഹൃദയങ്ങളിലായിരുന്നു,മനസ്സുകളി ലല്ലായിരുന്നു.എഴുതാനും വായിക്കാനുമറിയാത്ത ബഹുഭൂരിപക്ഷം വരുന്ന അമേഠിയിലെ വോട്ടർമാരും പത്രം വായിക്കാറുമില്ലായിരുന്നു.വളരെ പാവപ്പെട്ടവരായ അവരുടെ വീടുകളിൽ ടെലിവിഷനുകളില്ല, കേബിൾ കണക്ഷനുകളില്ല. സോഷ്യൽ മീഡിയയെപ്പറ്റി അവരൊന്നും കേട്ടിട്ടുതന്നെയില്ല. തറവാട്ടു സ്വത്തായി തലമുറ കൈമാറി വന്നിട്ടും ഗാന്ധി കുടുംബം അമേഠിയെ സാമൂഹികവും, വിദ്യാഭ്യാസപരവും, സാമ്പത്തികവുമായി വികസിപ്പിക്കാതിരുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല !!
പക്ഷെ 2019-ലെ ഇലക്ഷനിൽ രാഹുൽ ഗാന്ധിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം തേടി അമേഠിയിൽ നിന്നും കേരളത്തിലെ വയനാട്ടിലേക്ക് മാറേണ്ടി വന്നു.ഇന്ന് അമേഠിയിലെ എംപി ബിജെപിയിലെ സ്മൃതി ഇറാനിയാണ് !!
എല്ലാത്തിനും ഉത്തരം ഇതിലുണ്ട്.യേത്, സ്മൃതി ഇറാനിയുടെ ജയത്തിൽ !!!