IndiaNEWS

ഇ – ശ്രം രജിസ്‌ട്രേഷൻ കാർഡ് വിതരണം ആരംഭിച്ചു; രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണം

സംസ്ഥാനത്തു അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു..നിർമാണ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, കർഷക തൊഴിലാളികൾ, സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ആശാ വർക്കർമാർ, അംഗൻവാടി വർക്കർമാർ, അസംഘടിത മേഖലയിലുള്ള തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലയിലുള്ള 16 നും 59 വയസു പ്രായത്തിനും മധ്യേയുള്ള പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ആദായ നികുതി പരിധിയിൽ വാരാത്തവരുമായ എല്ലാ തൊഴിലാളികൾക്കും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ആധാർ ബന്ധപ്പെടുത്തിയ മൊബൈൽ നമ്പർ, ദേശസാൽകൃത ബാങ്ക് നൽകിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇ-ശ്രം രജിസ്റ്ററേഷൻ നടത്താം.ഇതിനു www.eshram.gov.in  സന്ദർശിച്ചാൽ മതി. ഇതിനു പുറമെ അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും പൂർണമായും സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഇതിനു വേണ്ടുന്ന ചെലവ് തുകയായ 20 രൂപ കേന്ദ്രമാണ് വഹിക്കുന്നത്.
ആധാർ ഉൾപ്പെടുത്തിയ മൊബൈൽ ഫോൺ വഴി തൊഴിലാളികൾക്ക് സ്വന്തമായി രജിസ്റ്റർ ചെയ്യാനുമാകും. രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണം

രാജ്യത്തു അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് (National Data Base) തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോർട്ടലിൽ (E shram Portal) സംസ്ഥാനത്തു രജിസ്‌ട്രേഷൻ നടത്തിയവർക്കുള്ള കാർഡ് വിതരണം തിരുവനന്തപുരത്തു മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്ന ഒരു കോടിയ്ക്കടുത്തുവരുന്ന തൊഴിലാളികളെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണം

Back to top button
error: